ADVERTISEMENT

എ‌ടക്കര (മലപ്പുറം) ∙ വിവാഹ വാർഷികത്തിനു നിർധന കുടുംബങ്ങൾക്കു വീടു നിർമിക്കാൻ ഭൂമി ദാനം ചെയ്ത് ദമ്പതികൾ.‌ എടക്കര പാർലി ശ്രീനിലയത്തിൽ വിജയ്കുമാർ ദാസും ഭാര്യ നിഷയുമാണ് 25–ാം വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ 5 സെന്റ് വീതം ദാനം ചെയ്തത്. പഞ്ചായത്തിലെ  ജനപ്രതിനിധികളെ അറിയിച്ചാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. 

ഭൂമിയുടെ രേഖകൾ പി.വി.അൻവർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ് തുടങ്ങിയവർ വിതരണം ചെയ്തു. വിജയ്കുമാർ ദാസ് 25 വർഷം ദുബായിലെ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. പ്രവാസം മതിയാക്കി 6 മാസം മുൻപാണു നാട്ടിൽ സ്ഥിരതാമസമാക്കിയത്. ശ്രീലക്ഷ്മി, സിദ്ധാർഥ് എന്നിവരാണു മക്കൾ.

എടക്കര സബ് റജിസ്ട്രാർ ഓഫിസിനു കെട്ടിടം നിർമിക്കാൻ 12 സെന്റ് ഭൂമിയും ഇവർ ദാനമായി നൽകിയിരുന്നു. സിപിഎം ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ, പി.സഹീർ, കെ.സി.ഷാഹുൽ ഹമീദ്, സന്തോഷ് കപ്രാട്ട്, സലാം ചോരുപെട്ടി, സനിൽ പാർലി, പി.മോഹനൻ, ഷരീഫ് എടക്കര, കെ.രമണൻ, എ.മുഹമ്മദ് റഫീഖ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com