ADVERTISEMENT

വണ്ടൂർ ∙ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ കയറിയ പാമ്പിനെ പാമ്പുപിടിത്ത വിദഗ്ധനെത്തി പുറത്തെടുത്തു. കാപ്പിച്ചാൽ സ്വദേശി കെ.പി.മിഥ്‌ലാജും സുഹൃത്തുക്കളും വണ്ടൂരിലേക്കു പോരുമ്പോഴാണ് റോഡരികിൽ പാമ്പിനെ കണ്ടത്. നിർത്തിയ ഉടനെ ഇഴഞ്ഞെത്തിയ പാമ്പ് കാറിന്റെ അടിഭാഗത്തേക്കു കയറി. ഉടൻ പള്ളിക്കുന്നിലെ സർവീസ് കേന്ദ്രത്തിലെത്തിച്ചു. ഇതിനിടയിൽ പാമ്പ് ഉള്ളിലേക്കു കയറി. വിവരമറിയിച്ചതിനെ തുടർന്നു പാമ്പുപിടിത്ത വിദഗ്ധൻ കെ.കെ.മണികണ്ഠകുമാർ സ്ഥലത്തെത്തി കാറിനുള്ളിൽ പരിശോധന നടത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വിഷമില്ലാത്ത ഇനത്തിൽപെട്ട പാമ്പാണെന്നും വനത്തിൽ വിട്ടയക്കുമെന്നും മണികണ്ഠകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com