ADVERTISEMENT

എടപ്പാൾ ∙ കടൽ കടന്നെത്തിയ ചക്കക്കുരു അയിലക്കാട്ടെ പ്ലാവ് മരമായി. വിദേശത്തുള്ള മകനോടും കുടുംബത്തോടുമൊപ്പം താമസിക്കാൻ പോയ അയിലക്കാട് പരുവിങ്ങൽ പരേതനായ ഹൈദറിന്റെ ഭാര്യ നഫീസ ഉമ്മ തിരികെ നാട്ടിലേക്ക് വരുമ്പോൾ ചക്കപ്പഴത്തിന്റെ 3 കുരുക്കളും ബാഗിലിട്ടു. 4 വർഷം പിന്നിട്ടതോടെ വീട്ടുമുറ്റത്ത് കയ്യെത്തും ദൂരത്ത് കായ്ച്ചു നിൽക്കുന്ന ചക്ക കാണാൻ ഒട്ടേറെ പേരാണ് എത്തുന്നത്. വിവിധ സ്ഥലങ്ങൾ കാണാനായി പോകും വഴി മാളിൽ കയറിയപ്പോഴാണ് നല്ല മണവും രുചിയുമുള്ള ചക്ക വിൽപനയ്ക്ക് വച്ചിരിക്കുന്നത് കണ്ടത്.

നാട്ടിൽ യഥേഷ്ടം ലഭിക്കുന്നതാണെങ്കിലും വലിയ വില നൽകി വാങ്ങി കഴിച്ചു നോക്കിയപ്പോഴാണ് സ്വാദ് അമ്പരപ്പിച്ചത്. ഇതിന്റെ 3 വിത്തുകൾ വരുമ്പോൾ കൊണ്ടുവന്നു. വീട്ടിലെത്തിയ ഉടൻ വിത്തുപാകി. തൈ മുളച്ചു വന്നതോടെ രണ്ടെണ്ണം മറ്റൊരിടത്തേക്ക് പറിച്ചു നട്ടെങ്കിലും ഉണങ്ങിപ്പോയി. ശേഷിച്ചത് പരിപാലിച്ചതോടെ കായ് വിരിഞ്ഞു. അധികം ഉയരമില്ലാത്ത പ്ലാവിലെ ചക്ക അടുത്തിടെ പഴുത്തു പാകമായതോടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം നൽകി. വിദേശത്തു നിന്നും കൊണ്ടുവന്ന് പരിപാലിച്ച പ്ലാവ് കായ്ചതിന്റെ ആഹ്ലാദത്തിൽ ആണ് നഫീസ ഉമ്മ ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com