ADVERTISEMENT

തിരൂർ ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിനടിയിലേക്കു കാൽ പോയ വയോധികയെ ആർപിഎഫ് ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തി. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 18ന് ആണ് സംഭവം നടന്നത്. രാവിലെ 8ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കു കടന്നുവന്ന എറണാകുളം – പുണെ എക്സ്പ്രസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബത്തോടെ എത്തിയ 2 സ്ത്രീകൾ ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വണ്ടി നീങ്ങിത്തുടങ്ങി.

ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ.എസ്.സുരേഷ് കുമാർ
ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ.എസ്.സുരേഷ് കുമാർ

ഉള്ളിലേക്കു കയറിയ സ്ത്രീകളിൽ ഒരാൾ നിലത്തേക്കു വീഴാൻ പോവുകയും ഒരാൾ വീഴുകയും ചെയ്തു. നിലത്തു വീണ സ്ത്രീയുടെ കാൽ ട്രെയിനിനടിയിലേക്കു പോയി. ഈ സമയംഡ്യൂട്ടിക്കുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ.എസ്.സുരേഷ് കുമാർ, വീഴാൻ പോയ സ്ത്രീയെ തള്ളി അകത്തേക്കു കയറ്റുകയും നിലത്തേക്കു വീണ സ്ത്രീയെ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റുകയും ചെയ്തു. തുടർന്ന് ട്രെയിൻ നിർത്തിച്ച് ഇവരെ ട്രെയിനിൽ കയറ്റി അയയ്ക്കുകയായിരുന്നു.  ചെങ്ങന്നൂർ സ്വദേശിയായ സുരേഷ് 3 വർഷമായി തിരൂരിൽ ജോലി ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com