സവാരിക്കായി എത്തിച്ച കുതിര മിനിവാൻ ഇടിച്ച് ചത്തു
Mail This Article
നിലമ്പൂർ∙ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദ സവാരിക്കായി കൊണ്ടുവന്ന കുതിര മിനിവാൻ ഇടിച്ച് ചത്തു. കെഎൻജി പാതയിൽ ബവ്റിജസ് ചില്ലറവിൽപന കേന്ദ്രത്തിനു മുമ്പിൽ ഇന്നലെ പുലർച്ചെ 5.30ന് ആണ് അപകടം. കെട്ടിയിട്ട പറമ്പിൽനിന്ന് കയർ പൊട്ടിച്ച് നിരത്തിലിറങ്ങിയപ്പാേൾ, നിലമ്പൂർക്ക് പാലുമായി വന്ന സ്വകാര്യ കമ്പനിയുടെ മിനി വാൻ ഇടിക്കുകയായിരുന്നു.
സുൽത്താൻ എന്ന് ഓമനപ്പേരിട്ട് വിളിച്ച 6 വയസ്സുള്ള ആൺകുതിരയാണ് ചത്തത്. പൊള്ളാച്ചിയിൽ കുതിരവണ്ടി ഓട്ട മത്സരത്തിൽ വിജയിയായിട്ടുണ്ട്. നല്ല ഇണക്കമുണ്ടായിരുന്ന കുതിരയെ മൃഗസ്നേഹിയായ ഇവന്റ് മാനേജ്മെൻ്റ് സ്ഥാപന ഉടമ 4 വർഷം മുൻപ് വാങ്ങി ചുങ്കത്തറയിലെത്തിച്ചു. 6 മാസം മുമ്പ് നിലമ്പൂർ സ്വദേശി വാങ്ങിയതാണ്. ടൂറിസം കേന്ദ്രത്തിൽ സവാരിക്ക് അനുമതി ലഭിക്കാതിരുന്നതോടെ മതിയായ പരിചരണം കിട്ടാതെ കുതിരയ്ക്ക് കഷ്ടകാലം തുടങ്ങിയെന്ന് പറയുന്നു.