ADVERTISEMENT

നിലമ്പൂർ ∙ ഗവ.മാനവേദൻ സ്കൂളിലെ വിഎച്ച്എസ്‌ഇ ഒന്ന്, രണ്ട് വർഷ വിദ്യാർഥികളും പ്ലസ്ടു വിദ്യാർഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സോഡ കുപ്പികൊണ്ട് അടിയേറ്റു വിദ്യാർഥിയുടെ തലയ്ക്കു പരുക്കേറ്റു. സ്കൂൾ വളപ്പിനോടു ചേർന്നുള്ള, ഏരിക്കുന്നൻ അഹമ്മദിന്റെ ഉപജീവനമാർഗമായ കട സംഘർഷത്തിൽ തകർന്നു. വിഎച്ച്എസ്ഇ ആദ്യവർഷ വിദ്യാർഥി സ്കൂൾ വരാന്തയിൽ വച്ചു രണ്ടാം വർഷക്കാരനെ തോൾ കൊണ്ടു തള്ളിയതാണു പ്രശ്നങ്ങൾക്കു തുടക്കമെന്ന് അധ്യാപകർ പറഞ്ഞു. ഇതെച്ചൊല്ലി ഇരുകൂട്ടരും നേരിയ അടിപിടിയുണ്ടായി. രണ്ടാം വർഷക്കാരെ പിന്തുണയ്ക്കാൻ പ്ലസ്ടു വിദ്യാർഥികളുമെത്തി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പ്ലസ്ടു വിദ്യാർഥികൾ കടയിലിരിക്കെ വിഎച്ച്എസ്ഇ ഒന്നാം വർഷക്കാർ കൂട്ടമായെത്തി ആക്രമിച്ചെന്നു കടയിലുണ്ടായിരുന്നവർ പറയുന്നു. അഹമ്മദിന്റെ ഭാര്യ സൈനബയാണു കടയിൽ ഉണ്ടായിരുന്നത്. തടസ്സം പിടിച്ചിട്ടും കൂട്ടത്തല്ലായി. കടയുടെ ചില്ലുകൾ തകർത്തു. അലമാരയും ഭരണികളും മറിച്ചിട്ടു. ഇതിനിടെ കുപ്പികൊണ്ട് പ്ലസ്ടു വിദ്യാർഥിയുടെ തലയ്ക്ക് അടിച്ചു. പരുക്കേറ്റ വിദ്യാർഥി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. സ്കൂൾ കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെത്തി കുട്ടികളെ തടഞ്ഞു സ്ഥിതി നിയന്ത്രണ വിധേയമാക്കി. 8 വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയതായി പ്രിൻസിപ്പൽ അനിൽ പീറ്റർ അറിയിച്ചു. പിടിഎ എക്സിക്യൂട്ടീവ് യോഗ തീരുമാനപ്രകാരം 8 പേരെയും സസ്പെൻഡ് ചെയ്തു. കട ഉടമ പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com