ADVERTISEMENT

കരുവാരകുണ്ട് ∙ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ, പരിസ്ഥിതി ദുർബലമേഖലയായ കൂമ്പൻമലയോടു ചേർന്നു മണ്ണുനീക്കി നിർമിച്ച ജലസംഭരണികൾ മൂടി പൂർവസ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്. പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയെത്തുടർന്നാണിത്. 5 ദിവസത്തിനകം മണ്ണിട്ടു പൂർവസ്ഥിതിയിലാക്കണമെന്നാണ് ഉത്തരവിലുള്ളത്.  ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. കൃഷിവിളകൾക്കായി മഴവെള്ളം സംഭരിക്കാനാണ് ഒരു വ്യക്തി 6 മീറ്ററിലേറെ ആഴവും 22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള 2 കുഴികൾ കുത്തിയത്.

സമുദ്രനിരപ്പിൽനിന്ന് 537 മീറ്റർ ഉയരവും 33 ഡിഗ്രി ചെരിവുമുള്ള സ്ഥലത്താണു മണ്ണു നീക്കി കുഴിയെടുത്തതെന്നും ഈ സ്ഥലം ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണെന്നും ജിയോളജി വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ മണ്ണുനീക്കിയ സ്ഥലം ചെളിയുടെ അംശം കൂടുതലുള്ളതാണെന്നും പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സമീപത്ത് കരിങ്കല്ല് പൊട്ടിക്കുകയും ചെയ്തതായി കണ്ടെത്തി. പ്രദേശത്തു ജിയോളജി വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെ കുഴികൾ കുത്തുകയോ നിർമാണം നടത്തുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com