ADVERTISEMENT

തിരൂർ ∙ മയക്കുമരുന്ന് കടത്ത്- അടിപിടി കേസ്സുകളിലെ പ്രതിയായ തിരൂർ ബിപി അങ്ങാടി സ്വദേശി പൂക്കയിൽ വീട്ടിൽ ഷെബിൻ (25)നെ കാപ്പ ചുമത്തി നാടുകടത്തി. വയനാട്, മലപ്പുറം ജില്ലകളിൽ എംഡിഎംഎ  വിൽപനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളിൽ ഷെബിൻ ഉൾപ്പെട്ടിട്ടുണ്ട് .അവസാനമായി എംഡിഎംഎയുമായി തിരൂർ പൊലീസ് പിടിയിലായ ഷെബിൻ രണ്ട് മാസം മുമ്പാ‍ണ് ജയിലിൽ നിന്നും ഇറങ്ങിയത്.  മലപ്പുറം ജില്ലാ പൊലിസ് മേധാവി  ശശിധരന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡിഐജി  എസ്.അജിതാ ബീഗം ആണ് ഉത്തരവിറക്കിയത്. ആറു മാസത്തേക്കാണ്   മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.

English Summary:

Repeat Offender Shebin Externed from Malappuram Under KAAPA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com