ADVERTISEMENT

കാളികാവ് ∙ പഞ്ചായത്തിലെ അടയ്ക്കാകുണ്ട് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം.  പ്രദേശത്തെത്തിയ പുലി കഴിഞ്ഞ ദിവസം വളർത്തുനായയെ കടിച്ചുകൊണ്ടുപോയി. തെന്നാടൻ സുധീഷിന്റെ 2 വയസ്സുള്ള വളർത്തു നായയെയാണ് കാണാതായത്.  പശ്ചിമഘട്ട മലവാരത്തിലെ  വനമേഖലയോടു ചേർന്നുള്ള അടയ്ക്കാക്കുണ്ട്, പാറശ്ശേരി ഉൾപ്പെടെയുള്ള പ്രദേശത്ത് ഒട്ടേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. സമീപത്തെ റബർ എസ്റ്റേറ്റിൽ പുലർച്ചെ ടാപ്പിങ് ജോലിക്ക് എത്തുന്ന തൊഴിലാളികളാണ് പുലിയെ കണ്ടത്.  

വീണ്ടും പുലിസാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികളും തൊഴിലാളികളും ആശങ്കയിലാണ്. ഇടയ്ക്കിടെ പ്രദേശത്ത് വളർത്തുമൃഗങ്ങളെ കാണാതാവുന്നുണ്ട്.  വളർത്തുമൃഗങ്ങളുടെയും കാട്ടുപന്നി ഉൾപ്പെടെയുള്ളവയുടെയും ജീർണിച്ച ശരീരഭാഗങ്ങൾ പ്രദേശത്തുനിന്നു ലഭിക്കാറുണ്ട്. ഇത് പുലിയുൾപ്പെടെയുള്ള അക്രമകാരികളായ വന്യമൃഗങ്ങളുടെ സ്ഥിരം സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് വന്യമൃഗങ്ങളെ തുരത്താനാവശ്യമായ   നടപടിയുണ്ടാവണമെന്നാണ്   നാട്ടുകാരുടെ     ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com