എൻജിന്‍ തകരാർ; കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Mail This Article
×
താനൂർ∙ മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ എൻജിന്‍ കേടായി കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി സ്വദേശി കാസിം കുട്ടിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഹാർബറിൽ നിന്നും 4 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്. മത്സ്യബന്ധനത്തിനിടെ എൻജിൻ നിശ്ചലമാവുകയായിരുന്നു. ഉടൻ പൊന്നാനി ഫിഷറീസ് ഓഫിസിലേക്ക് വള്ളത്തിലുളളവർ സന്ദേശം നൽകി.
പൊന്നാനി എഡിഎഫ് ടി.ആർ.രാജേഷിന്റെ നിർദേശപ്രകാരം ഹാർബറിൽ നിന്ന് റെസ്ക്യൂ ബോട്ട് പുറപ്പെടുകയും വള്ളം കെട്ടിവലിച്ച് സുരക്ഷിതമായി തുറമുഖത്ത് എത്തിക്കുകയായിരുന്നു. സീ റെസ്ക്യൂ ഗാർഡുമാരായ പി.അബ്ദുറഹിമാൻ കുട്ടി, എം.അലി അക്ബർ, പി.പി.നാസർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിരവധി മത്സ്യത്തൊഴിലാളികൾ കടലിലും തീരത്തും സഹായികളായി.
English Summary:
A fishing boat, owned by Kasim Kutti from Parappanangadi, experienced engine failure while fishing 4 nautical miles off the coast of Tanur. The fishermen onboard swiftly alerted the Ponnani Fisheries Office. Responding to the distress call, a rescue boat led by ADF T.R. Rajesh successfully towed the stranded vessel back to the harbor, ensuring the safety of all onboard.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.