വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mail This Article
×
മലപ്പുറം∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം ചെമ്പിക്കൽ കൊളത്തോൾ നരിക്കുളം ബദർ പള്ളിക്ക് സമീപം മുളയംപറമ്പിൽ അഷറഫ് മാനുവിന്റെ മകൻ അർഫഹ് റസിം (25) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. തിങ്കളാഴ്ച രാത്രി കുറ്റിപ്പുറം - തിരൂർ റോഡിലെ ചെമ്പിക്കൽ കനാൽ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ മഞ്ചേരി സ്വദേശി സുജിത് കോഴിക്കോട് മെഡിക്കൽ കോളജിലും നിസാര പരുക്കേറ്റ കൊളത്തോൾ സ്വദേശി ജലീൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
English Summary:
A two-bike collision near the Chembikkal Canal Bridge on the Kuttippuram - Tirur Road has claimed the life of a young man from Kolathur Narikulam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.