ADVERTISEMENT

വണ്ടൂർ ∙ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്നു കണ്ടെയ്ൻമെന്റ് സോണുകളായ തിരുവാലി പഞ്ചായത്തിലെ വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പും രംഗത്ത്. യുവാവ് മരിച്ച വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ വളർത്തു മൃഗങ്ങളിൽ നിന്നു രക്ത, സ്രവ സാംപിളുകൾ ശേഖരിച്ചു. ഇവ വിശദ പരിശോധനകൾക്കായി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലയച്ചു പരിശോധിക്കും.

ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.വി.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ തിരുവാലി പഞ്ചായത്ത് കാര്യാലയത്തിൽ യോഗം നടത്തി. പ്രസിഡന്റ് കെ.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇതുവരെയുള്ള പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും.

English Summary:

The Department of Animal Husbandry in Kerala has stepped up preventive measures in Thiruvali Panchayat after a Nipah virus case was confirmed. Domestic animals within a one-kilometer radius of the affected area are being tested to assess and contain the potential spread.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com