ADVERTISEMENT

എടപ്പാൾ ∙ പതിറ്റാണ്ടുകളായി തകർന്നു കിടക്കുന്ന കണ്ടനകം – കാലടി റോഡിന് ശാപമോക്ഷം. കണ്ടനകം മുതൽ മാക്കുണ്ണിപ്പടി ഭാഗം വരെയുള്ള റോഡാണ് നവീകരിക്കുന്നത്. ഇതിന് മുന്നോടിയായി കൾവർട്ടുകളുടെ നിർമാണം ആരംഭിച്ചു. കാലടി പഞ്ചായത്തിലെ 8–ാം വാർഡിൽപെട്ട റോഡ് വർഷങ്ങളായി തകർന്ന അവസ്ഥയിലായിരുന്നു.

കണ്ടനകത്ത് നിന്ന് കാലടി മേഖലയിലേക്ക് എത്തിപ്പെടാനുള്ള പ്രധാന പാതയാണിത്. ഇതേ തുടർന്നാണ് പഞ്ചായത്ത് 12.5 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തികൾ നടത്തുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി വാർഡ് മെംബർ എൻ.കെ.അബ്ദുൽ ഗഫൂർ അറിയിച്ചു. 

English Summary:

The dilapidated Kondanakam - Kalady road in Kerala is finally being repaired after years of neglect. The Kalady Panchayat has allocated funds for the project, which includes culvert construction and road renovation, bringing relief to commuters in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com