ADVERTISEMENT

കൊണ്ടോട്ടി∙ പാട്ടുപാടിയും കഥ പറഞ്ഞും കുട്ടികളുടെ മനസ്സുമായാണ് അവർ ഇന്നലെ 2 സ്കൂൾ ബസുകളിലായി മിനി ഊട്ടിയിലെത്തിയത്. അവിടെ അമ്യൂസ്മെന്റ് പാർക്കിലെത്തിയപ്പോൾ ആവേശം. 75 വയസ്സു കഴിഞ്ഞ മുണ്ടപ്പലം കുന്നുമ്മൽ ഫാത്തിമ, 80 കഴിഞ്ഞ മലയത്തൊടു കാളി, കാഞ്ഞിരപ്പറമ്പ് പാറമ്മൽ കൊറ്റി തുടങ്ങി മനസ്സിൽ യുവത്വം വിടാത്ത, കൊണ്ടോട്ടി നഗരസഭയിലെ നൂറു വയോജനങ്ങൾ. സൊറയും പാട്ടും പറച്ചിലുമായി വയോജനദിനം അവരൊന്നിച്ച് ആഘോഷമാക്കി.

കൊണ്ടോട്ടി നഗരസഭയാണു വയോജന ദിനത്തിൽ ഉല്ലാസയാത്ര ഒരുക്കിയത്. കൊട്ടുക്കര സ്കൂളിന്റെ ബസുകളിലായിരുന്നു യാത്ര. സുമനസ്സുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. ‍കാഴ്ചകൾ കണ്ടും ചില്ലുപാലത്തിൽ കയറിയും പാട്ടുപാടിയും വയോജനദിനം അവർ വേറിട്ടതാക്കി.സംഗമത്തിന്റെ സമാപനം നഗരസഭാധ്യക്ഷ നിത ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഷ്റഫ് മടാൻ അധ്യക്ഷത വഹിച്ചു. 

സ്ഥിരസമിതി അധ്യക്ഷരായ കെ.പി.ഫിറോസ്, സി.മിനിമോൾ, റംല കൊടവണ്ടി, കൗൺസിലർമാരായ ഷാഹിദ, പി.പി.റഹ്മത്തുല്ല, വി.കെ.ഖാലിദ്, ഉമ്മുകുൽസു, ജിൻഷ, ബിന്ദു, കെ.കെ.അസ്മാബി, എം.ടി.സൗദാബി, സാലിഹ് കുന്നുമ്മൽ, ഫൗസിയ, ഐസിഡിഎസ് സൂപ്പർവൈസർ ഷൈബി, സന്ധ്യ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.ഫാത്തിമ, പറമ്പാടൻ കുഞ്ഞുമുഹമ്മദ് ഹാജി, നാനാക്കൽ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Experience the heartwarming joy as 100 senior citizens from Kondotty Municipality embark on a memorable day trip to Mini Ooty amusement park, their laughter and songs echoing the spirit of youthfulness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com