ADVERTISEMENT

വണ്ടൂർ∙ കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ കാരാട് കേലേംപാടം വെളുത്തയിൽ സുന്ദരന്റെ മകൻ സുജിൻ (22) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കുതിരപ്പുഴയുടെ കൂറ്റമ്പാറ ചേറായി കടവിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ കാരാട് സ്വദേശിയും മലപ്പുറം എംഎസ്പി ക്യാമ്പിലെ പൊലീസ് ട്രെയിനിയും ആയ നിവിൻ രക്ഷപ്പെട്ടു. ഇരുവരും കാരാട് ഗ്രൗണ്ടിൽ കളി കഴിഞ്ഞു പ്രഭാത നടത്തത്തിനു ശേഷം പുഴയിൽ കുളിക്കാനായി എത്തിയതായിരുന്നു. സമീപത്തു കുളിക്കുകയായിരുന്നവരും നാട്ടുകാരും ചേർന്ന് സുജിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

English Summary:

A 22-year-old man named Sujin tragically drowned in the Kuthirapuzha River near Vandur, Kerala. The incident occurred while he was bathing with a friend who managed to escape. Despite being rushed to the hospital, Sujin could not be saved.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com