ADVERTISEMENT

താനൂർ∙ മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ എൻജിൻ തകരാറിലായി ആഴക്കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കണ്ണമ്മരക്കാന്റെ പുരക്കൽ സലീമിന്റെ റജബ് എന്ന വള്ളമാണ് കുടുങ്ങിയത്. 5 നോട്ടിക്കൽ മൈൽ അകലെവച്ച് എൻജിൻ നിശ്ചലമാകുകയായിരുന്നു. ഉടൻ പൊന്നാനി ഫിഷറീസ് എഡിഎഫിന് വിവരം നൽകി. ഫിഷറീസ് റെസ്ക്യൂ ബോട്ട് വള്ളം കെട്ടിവലിച്ച് സുരക്ഷിതമായി തുറമുഖത്ത് എത്തിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് പ്രാഥമിക ചികിത്സ നൽകി. ഗാർഡുമാരായ സവാദ്, നൗഷാദ്, മുസ്തഫ, സ്രാങ്ക് യൂനസ്, മുഹമ്മദ് യാസീൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

English Summary:

A group of fishermen were rescued off the coast of Tanur after their boat, 'Rajab', suffered engine failure. The Ponnani Fisheries Department successfully towed the boat and its crew back to shore, ensuring the fishermen's safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com