മഴയിൽ റോഡ് തകർന്നു; നാട്ടുകാർ ദുരിതത്തിൽ
Mail This Article
×
മാറഞ്ചേരി ∙ മഴയിൽ മുക്കാല എംജി റോഡ് തകർന്നതോടെ നാട്ടുകാർ ദുരിതത്തിൽ. മാറഞ്ചേരി പഞ്ചായത്തിലെ 7, 12, 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന എംജി റോഡാണ് മഴ പെയ്തതോടെ തകർന്നു കിടക്കുന്നത്. റോഡിൽ നിന്ന് വെള്ളക്കെട്ട് ഒഴിയാതെ വന്നതോടെ വിവിധ സ്ഥലങ്ങളിൽ നൂറോളം മീറ്റർ റോഡാണ് ടാറും മെറ്റലും ഇളകി തകർന്നു കിടക്കുന്നത്. വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങളും അപകടത്തിൽപെടുന്നുണ്ട്. റോഡിന്റെ വശങ്ങളിൽ കാന നിർമിച്ച് റോഡ് നന്നാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ടാറിങ് നടപടി നീണ്ടു പോകുകയാണന്നാണ് നാട്ടുകാരുടെ പരാതി.
English Summary:
Torrential downpours have devastated Marancheri's MG Road, creating treacherous conditions for residents in wards 7, 12, 13, and 14. Stagnant water, extensive potholes, and peeled-off tarmac demand immediate road repairs, which locals claim are being unnecessarily delayed.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.