ക്രിക്കറ്റ് പരിശീലനത്തിടെ പരുക്കേറ്റ വിദ്യാർഥിനി മരിച്ചു
Mail This Article
×
കോട്ടയ്ക്കൽ ∙ ക്രിക്കറ്റ് പരിശീലനത്തിടെ പന്തു തലയ്ക്കു തട്ടി ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു. മഹാരാഷ്ട്ര വീട്ട സ്വദേശിയും കോട്ടയ്ക്കലിൽ സ്വർണപ്പണിക്കാരനുമായ പരശുറാം സേട്ടുവിന്റെയും സുപ്രിയയുടെയും മകൾ തപസ്യ (15) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടിക്കു പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിലെയും ചികിത്സയ്ക്കുശേഷം മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
English Summary:
A tragic accident during a cricket practice session at AKM Higher Secondary School in Kottakkal, Kerala has claimed the life of a 15-year-old student. Tapasya, daughter of Parasuram Shettu, succumbed to serious head injuries sustained after being hit by a ball.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.