ഉദ്യോഗസ്ഥ അലംഭാവം; പഞ്ചായത്ത് ഓഫിസിന് മുന്നിൽ വാർഡ് അംഗത്തിന്റെ സമരം
Mail This Article
×
കുറ്റിപ്പുറം ∙ പഞ്ചായത്ത് സെക്രട്ടറിയുടെ അലംഭാവത്തെ തുടർന്ന് ഗുണഭോക്താക്കൾക്കുള്ള വിവിധ പെൻഷനുകൾ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി വാർഡ് അംഗം പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം നടത്തി. കുറ്റിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡ് കോൺഗ്രസ് അംഗം സാബാ കരീമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ ഉദ്യോഗസ്ഥ നടപടിക്കെതിരെ പ്രതിഷേധമിരുന്നത്.
മസ്റ്ററിങ് പരാജയപ്പെട്ടവർ ലൈഫ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ യഥാസമയം ഹാജരാക്കിയിട്ടും തുടർ നടപടികൾ സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയാണ് വാർഡ് അംഗം പ്രതിഷേധിച്ചത്. സെക്രട്ടറിയുടെ അനാസ്ഥയെ തുടർന്ന് കിടപ്പുരോഗികൾക്ക് അടക്കം പെൻഷൻ നഷ്ടമായെന്നും ഗുണഭോക്താക്കൾ സമർപ്പിച്ച രേഖകൾ സെക്രട്ടറി തുടർനടപടിക്കായി പരിഗണിക്കാത്തതാണ് ഇതിനു കാരണമെന്നും വാർഡ് അംഗം ആരോപിച്ചു.
English Summary:
In a shocking display of alleged negligence, a ward member of Kuttippuram Panchayat, Saba Kareem, has staged a protest against Panchayat officials. Kareem claims that numerous beneficiaries have lost out on essential pensions due to the inaction of officials, particularly the Panchayat Secretary, despite timely submission of documents.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.