ADVERTISEMENT

വണ്ടൂർ∙ പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ അർധരാത്രി പൊലീസ് നടത്തിയ പരിശോധന ബിജെപിയുടെ തിരക്കഥയിൽ പിണറായി ആസൂത്രണം ചെയ്ത നാടകമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പ്രചാരണ കോർണർ യോഗത്തിന് വണ്ടൂരിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വണ്ടൂർ നിയോജകമണ്ഡലത്തിലെ പോരൂർ ചെറുകോട് നടന്ന കോർണർ യോഗത്തിൽ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രസംഗിക്കുന്നു. സമീപം കെ.സി. വേണുഗോപാൽ എംപിയുൾപ്പെടെ നേതാക്കൾ സമീപം.
വണ്ടൂർ നിയോജകമണ്ഡലത്തിലെ പോരൂർ ചെറുകോട് നടന്ന കോർണർ യോഗത്തിൽ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രസംഗിക്കുന്നു. സമീപം കെ.സി. വേണുഗോപാൽ എംപിയുൾപ്പെടെ നേതാക്കൾ സമീപം.

‘ബിജെപിയും പിണറായി പൊലീസും ഒരുപോലെ കുറ്റക്കാരായ കൊടകര കുഴൽപ്പണക്കേസ് മറച്ചു പിടിക്കാൻ നടത്തിയ നാടകമാണിത്. തൃശൂരിന് ശേഷം പാലക്കാടും ബിജെപി-സിപിഎം ഡീൽ ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കെട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും താമസിച്ചിരുന്ന മുറിയിൽ വനിതാ പൊലീസുകാർ പോലുമില്ലാതെയാണ് പരിശോധന നടത്തിയത്. ഈ സമയത്ത് സിപിഎം ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. അവർ എങ്ങനെയാണ് സംഭവമറിഞ്ഞത് ? എവിടെ നിന്നാണ് സോഴ്സ്? ഉന്നത മഹിളാ കോൺഗ്രസ് നേതാക്കളുടെ മുറിയിലേക്ക് പൊലീസ് രാത്രി ഇടിച്ചു കയറിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? ആരാണ് അനുമതി കൊടുത്തത്?’ – അദ്ദേഹം ചോദിച്ചു. 

പൊതുപ്രവർത്തകരുടെ നേരെ ഇങ്ങനെയൊരു കടന്നുകയറ്റം എവിടെയാണ് നടക്കുക ? ഈദി അമീൻ രാജ്യത്ത് പോലും നടക്കില്ല. വനിത നേതാക്കൾ കരഞ്ഞുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഇതിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും നീതി ലഭിക്കാൻ ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. പോരൂർ ചെറുകോട് നടന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുമ്പോഴും കെ.സി. വേണുഗോപാൽ ഇക്കാര്യം സൂചിപ്പിച്ചു.

English Summary:

During Priyanka Gandhi's election campaign in Wayanad, AICC General Secretary K.C. Venugopal launched a scathing attack on the BJP and CPM, alleging a pre-planned police raid on a hotel room where Palakkad Mahila Congress leaders were staying. He termed it a "political drama" orchestrated by Kerala Chief Minister Pinarayi Vijayan at the behest of the BJP to divert attention from the Kodkara hawala case. Venugopal questioned the legality of the raid and vowed to fight for justice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com