ADVERTISEMENT

ഇന്ന് 
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

ഡ്രൈവിങ് ലൈസൻസ്, ആർസി വിതരണം തുടങ്ങി
∙ പ്രിന്റിങ് സ്റ്റേഷനിൽനിന്നു തിരിച്ചെത്തിയ ആർസി, ലൈസൻസ് എന്നിവ ഉടമസ്ഥർക്ക് നേരിട്ട് വിതരണം ആരംഭിച്ചു. ഉടമസ്ഥർ അതത് ആർടി ഓഫിസുകളിൽ നേരിട്ടെത്തി കൈപ്പറ്റണമെന്ന് ജില്ലാ ആർടിഒ ബി.ഷഫീക്ക് അറിയിച്ചു. 2023 ഒക്ടോബർ 3ന് ശേഷം എറണാകുളം പ്രിന്റിങ് സ്റ്റേഷനിൽനിന്ന് പ്രിന്റ് എടുത്ത് അയച്ച, ഉടമസ്ഥർ കൈപ്പറ്റാതെ തിരികെയെത്തിയതുമായ ആർസികളും ഡ്രൈവിങ് ലൈസൻസുകളും ജില്ലയിലെ അതത് ഓഫിസുകളിൽ തിരികെയെത്തിയിട്ടുണ്ട്. ഉടമസ്ഥർ തിരിച്ചറിയൽ രേഖകൾ സഹിതം ഓഫിസുകളിൽ നേരിട്ടെത്തി കൈപ്പറ്റാം.

കൗൺസിലർ
∙ തവനൂർ കാർഷിക എൻജിനീയറിങ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം സ്റ്റുഡന്റ്സ് കൗൺസിലറെ നിയമിക്കുന്നതിനുള്ള അഭിമുഖം 18ന് രാവിലെ 10ന്. 0494 2686214.

ക്ലാസ് നാളെ
∙ ഇരിമ്പിളിയം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ റജിസ്റ്റർ ചെയ്ത രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നാളെ 9.30ന് സ്കൂളിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com