നിലമ്പൂർ ഉപജില്ലാ കലോത്സവം: പാലേമാട് എസ്‌വി എച്ച്എസ്എസിന് കിരീടം
Mail This Article
കരുളായി ∙ കെഎം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നിലമ്പൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ 280 പോയിന്റ് നേടി പാലേമാട് എസ്‌വി എച്ച്എസ്എസ് ഓവറോൾ കിരീടം നേടി. നിലമ്പൂർ ജിഎംവിഎച്ച്എസ്എസ് (245) രണ്ടും ചുങ്കത്തറ എംടിഎച്ച്എസ്എസ് (242) മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ പാലേമാട് എസ്‌വിഎച്ച്എസ്എസിനാണ് (221) ഓവറോൾ കിരീടം. ചുങ്കത്തറ എംടിഎച്ച്എസ്എസ് (218) രണ്ട്, പൂക്കോട്ടുംപാടം ജിഎച്ച്എസ്എസ് (192) മൂന്ന് സ്ഥാനങ്ങൾ നേടി.
യുപി വിഭാഗത്തിൽ 80 പോയിന്റുകളുമായി നെട്ടിക്കുളം എയുപിഎസ്, മമ്പാട് എഎംയുപിഎസ്, പാലേമാട് എസ്‌വി എച്ച്എസ്എസ്, ചന്തക്കുന്ന് എയുപിഎസ്, കാരപ്പുറം സിയുപിഎസ് എന്നിവർ ഓവറോൾ കിരീടം പങ്കിട്ടു. എൽപി വിഭാഗത്തിൽ 60 പോയിന്റ് നേടി വെളുമ്പിയമ്പാടം എംകെഎംഎംഎൽപി സ്‌കൂൾ ഒന്നാമതായി. മാമാങ്കര ജിഎൽപിഎസ് (58) 2, പുള്ളിയിൽ ഡിഎഎൽപിഎസ് ( 55) 3 സ്ഥാനങ്ങൾ നേടി. യുപി വിഭാഗം സംസ്‌കൃതോത്സവത്തിൽ 90 പോയിന്റ് നേടി വടപുറം എംസിയുപിഎസ്, ചേലോട് എസ്എയുപിഎസ്, കാരപ്പുറം സിയുപിഎസ്, താളിപ്പാടം പിഎംഎംയുപിഎസ് എന്നിവ ഓവറോൾ കിരീടം പങ്കിട്ടു.
ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതോത്സവത്തിൽ 86 പോയിന്റുമായി കരുളായി കെഎംഎച്ച്എസ്എസ്, പാലേമാട് എസ് വിഎച്ച്എസ്എസ് എന്നിവ ഓവറോൾ പങ്കിട്ടു. അറബിക് കലാമേളയിൽ എൽപി വിഭാഗത്തിൽ പുള്ളിയിൽ ഡിഎഎൽപിഎസിനാണ് (43) ഒന്നാം സ്ഥാനം. യുപി വിഭാഗത്തിൽ 59 പോയിന്റ് നേടി മുതുകാട് ഭാരത് മാത എയുപിഎസ്, പൂക്കോട്ടുംപാടം എയുപിഎസ്, താളിപ്പാടം പിഎംഎംയുപിഎസ് എന്നിവ ഓവറോൾ കിരീടം പങ്കിട്ടു. ഹൈസ്‌കൂൾ വിഭാഗത്തിൽ 87 പോയിന്റ് നേടി പാലേമാട് എസ് വിവിഎച്ച്എസ്എസ് ഒന്നാമതായി. നിലമ്പൂർ എഇഒ കെ.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. നടി നയന നാരായണൻ ട്രോഫി സമ്മാനിച്ചു. മാനേജർ ടി.കെ.സക്കീർ സന്ദേശം നൽകി.