ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തീയും പുകയും ഉയർന്നു
Mail This Article
×
പെരിന്തൽമണ്ണ ∙ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 6.15 ന് കോഴിക്കോട്–പാലക്കാട് ദേശീയപാതയിലെ പെരിന്തൽമണ്ണയിൽ കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. ഉടൻ തന്നെ വാഹനം നിർത്തി. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും തീ കെടുത്താനുള്ള ഉപകരണം എത്തിച്ച് തീ അണച്ചതോടെ കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായില്ല. അപ്പോഴേക്കും വിവരമറിഞ്ഞ് പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ സജിത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയുന്നത്.
English Summary:
A car fire on the Kozhikode-Palakkad National Highway near a petrol pump caused widespread panic yesterday. The incident occurred around 6:15 PM in Perinthalmanna.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.