സയൻസ് ലാബുകൾക്കു വി.എം.സി.ഭട്ടതിരിപ്പാടിന്റെയും ഹെൻറി ജെ.ഓട്ടന്റെയും പേരുകൾ
Mail This Article
വണ്ടൂർ ∙ സഹ്യ കോളജിലെ സയൻസ് ലാബുകൾക്കു വി.എം.സി.ഭട്ടതിരിപ്പാടിന്റെയും ഹെൻറി ജെ.ഓട്ടന്റെയും പേരുകൾ നൽകി. പ്രദേശത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കു മികച്ച സംഭാവന നൽകിയതു പരിഗണിച്ചാണിത്. കോളജ് കമ്മിറ്റി പ്രസിഡന്റ് പാപ്പറ്റ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.എം.സി.ഭട്ടതിരിപ്പാടിന്റെ ഛായാചിത്രം മകൻ വെള്ളക്കാട്ടുമന വാസുദേവൻ ഭട്ടതിരിപ്പാടും എൻ.എം.കദംബൻ നമ്പൂതിരിപ്പാടും ചേർന്നു സമർപ്പിച്ചു. ഹെൻറി ജെ.ഓട്ടന്റെ ഛായാചിത്രം റവ.പ്രശാന്ത് രാജും സമർപ്പിച്ചു.
സലാം ചുങ്കത്തറ രചിച്ചു കെ.പി.വിജയകുമാർ സംഗീതം നൽകിയ സഹ്യ കോളജ് തീം ഗാനം കോളജ് രക്ഷാധികാരി ഡോ.ഫഹദ് ബിൻ അബ്ദുല്ല പ്രകാശനം ചെയ്തു.കെ.ടി.എ.മുനീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.അബ്ദുൽ റബ്ബി നിസ്താർ, മാനേജർ ഇ.അബ്ദുൽ റസാഖ്, സെക്രട്ടറി ശരീഫ് തുറക്കൽ, കെ.ടി.അബ്ദുല്ലക്കുട്ടി, പി.പി.റഹ്മത്തുല്ല, ഇ.പി.മോയിൻകുട്ടി, ബി.മുഹമ്മദ് റസാഖ്, വി.എ.കെ.തങ്ങൾ, വി.ഹുസൈൻ കോയ തങ്ങൾ, റിട്ട.കമാൻഡർ സി.സോമൻ, പി.അബ്ദുറഹിമാൻ, പി.ഉണ്ണിക്കൃഷ്ണൻ, എം.ഭാസ്കരൻ, അക്ബർ കരുമാര എന്നിവർ പ്രസംഗിച്ചു.