ADVERTISEMENT

എടപ്പാൾ ∙ കണ്ടനകത്ത് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ തുടങ്ങി. കെഎസ്ആർടിസി വർക്‌ഷോപ്പിനോടു ചേർന്ന സ്ഥലത്താണ് ഡ്രൈവിങ് സ്‌കൂളിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിനായി കെഎസ്ആർടിസിയുടെ ഒരു മിനി ബസും ഓഫിസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസി ഡ്രൈവർമാരുടെ നേതൃത്വത്തിൽ ഹെവി വാഹനങ്ങൾക്കുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്.

ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. വനിതകൾക്കും പ്രവേശനം ലഭിക്കും. 30 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനമാണ് ലഭിക്കുക. ലൈസൻസ് എടുക്കാനുള്ള സൗകര്യങ്ങളും ഇവർ ചെയ്തു നൽകും. ആർടിഒ ഫീസ് ഉൾപ്പെടെ 9000 രൂപയാണ് ഈടാക്കുക. സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളെക്കാൾ കുറഞ്ഞ നിരക്കിൽ കൂടുതൽ സൗകര്യങ്ങളാണ് ലഭ്യമാക്കുകയെന്ന് അധികൃതർ പറഞ്ഞു. ആദ്യ തവണയായി 5000 രൂപയാണ് അടയ്ക്കേണ്ടത്.

ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് പിഎ‍സ്‍സിയുടെയും മറ്റും പ്രായോഗിക പരിശീലനവും ഇവിടെ ലഭിക്കും. ഗതാഗത വകുപ്പിനു കീഴിൽ ആരംഭിക്കുന്ന ആദ്യത്തെ ഡ്രൈവിങ് സ്കൂൾ തിരുവനന്തപുരം അട്ടക്കുളങ്ങരയിലാണ് ആരംഭിച്ചത്. രണ്ടാമത്തേത് കൊല്ലത്തെ ചാത്തന്നൂരിലും തുടങ്ങി. ജില്ലയിലെ പ്രഥമ സർക്കാർ ഡ്രൈവിങ് സ്കൂളാണ് എടപ്പാളിൽ യാഥാർഥ്യമായത്. വൈകാതെ ചെറുവാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും ഡ്രൈവിങ് പരിശീലനവും ഇവിടെ ആരംഭിക്കും. ത്തരത്തിലുള്ള 17 ഡ്രൈവിങ് സ്കൂളുകളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

ചെറുവാഹനങ്ങളുടെ ഡ്രൈവിങ് പരിശീലനത്തിനായുള്ള കാറും മോട്ടർ ബൈക്കും എംഎൽഎ ഫണ്ടിൽനിന്ന് ലഭ്യമാക്കുമെന്ന് എംഎൽഎ അറിയിച്ചു. നിലവിൽ പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. റജിസ്ട്രേഷനും ക്ലാസുകളും ഉടൻ ആരംഭിക്കും. വിവരങ്ങൾക്ക്: 9447577110, 0494–2699248.കെ.ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു ആധ്യക്ഷ്യം വഹിച്ചു. അസിസ്റ്റന്റ് വർക്സ് മാനേജർ വി.കെ.സന്തോഷ് കുമാർ, പ്രകാശൻ കാലടി, ബഷീർ തുറയാറ്റിൽ, എൻ.ബിന്ദു എന്നിവർ പ്രസംഗിച്ചു.

English Summary:

KSRTC has launched a new driving school at Kandanakat in Edappal, offering heavy vehicle driving training. Located near the KSRTC workshop, the school features a dedicated mini-bus and office facilities. The first batch will accommodate 16 students and welcomes applications from women.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com