ADVERTISEMENT

വളാഞ്ചേരി ∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിൽ നടന്ന മോഷണശ്രമങ്ങളിൽ 3 അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ. കാർത്തല വടക്കുംമുറിയിൽ കമുകിൻ തോട്ടത്തിൽ നിന്നും അടയ്ക്കാ മോഷണത്തിനിടെയാണ് 2 പേർ പിടിയിലായത്. അസം സ്വദേശികളായ അലിമുദ്ദീൻ (26), താജുദ്ദീൻ ഇസ്‌ലാം (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 18 കിലോഗ്രാം അടയ്ക്കയും കണ്ടെടുത്തു. 

നഗരത്തിൽ ബസ്‌സ്റ്റാൻഡിനകത്തെ കൂൾബാറിൽ നടന്ന മോഷണശ്രമത്തിനിടെയാണ് കൊൽക്കത്ത മുർഷിദാബാദ് സ്വദേശി എസ്.കെ.മസൂം (22) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഷട്ടർ തുറക്കുന്ന ശബ്ദം ശ്രദ്ധയിൽപെട്ട നഗരത്തിലെ ഓട്ടോ ഡ്രൈവർമാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മൂവരെയും തിരൂർ കോടതിയിൽ ഹാജരാക്കി.

English Summary:

Police in Valanchery, Kerala apprehended three migrant workers accused of attempted theft at two separate locations. The suspects were caught attempting to steal areca nuts from a plantation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com