ADVERTISEMENT

എരമംഗലം  ∙ കെഎസ്ഇബിയുടെ വാഹന ചാർജിങ് കേന്ദ്രത്തിനു മുന്നിൽ പൈപ്പുകൾ കൂട്ടിയിട്ടതോടെ പെരുമ്പടപ്പ് പാറയിൽ വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ കഴിയുന്നില്ലെന്നു പരാതി. പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിൽ പാറ കെഎസ്ഇബി ഓഫിസിനു മുന്നിലെ വാഹനങ്ങൾ ചാർജ് ചെയ്യുന്ന കേന്ദ്രത്തിന് മുന്നിലാണ് ജല അതോറിറ്റി പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. ജലജീവൻ പദ്ധതി പ്രകാരം സംസ്ഥാന പാതയുടെ അടിയിലൂടെ ശുദ്ധജലം കൊണ്ടുപോകുന്നതിനുള്ള പൈപ്പാണ് കഴിഞ്ഞ ദിവസം ചാർജ് ചെയ്യുന്നതിനു മുന്നിലെ റോഡരികിൽ ഇറക്കിയത്. ചാർജ് ചെയ്യാൻ കഴിയാതെ വാഹനങ്ങൾ തിരിച്ചുപോകുകയാണ്. ഒട്ടേറെ വാഹനങ്ങൾ ചാർജ് ചെയ്യുന്ന കേന്ദ്രത്തിനു മുന്നിലെ പൈപ്പുകൾ മാറ്റണമെന്ന ആവശ്യം ശക്തമാണ്.

English Summary:

An electric vehicle charging station in Perumpadappu Para, Kerala, has become inaccessible due to a pile of Jal Jeevan Mission water pipes blocking the entrance. This situation highlights the need for better coordination and planning during infrastructure projects.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com