ADVERTISEMENT

കുറ്റിപ്പുറം ∙ ഔദ്യോഗിക ഇടത്താവളമെന്ന പദവി അധികൃതർ എടുത്തുകളഞ്ഞെങ്കിലും കുറ്റിപ്പുറം മിനിപമ്പയെ കൈവിടാതെ ശബരിമല തീർഥാടകർ. ശബരിമല ഇടത്താവളമായി ഇനിമുതൽ മിനിപമ്പയെ പരിഗണിക്കേണ്ടതില്ല എന്ന നിർദേശം ഈ വർഷം ഉണ്ടായെങ്കിലും ഇതൊന്നും തീർഥാടകരുടെ ഒഴുക്കിന് തടസ്സമായിട്ടില്ല.സർക്കാർ സൗകര്യങ്ങൾ ഇല്ലെങ്കിലും തീർഥാടകർ മിനിപമ്പയിൽ എത്തി കുളിയും വിശ്രമവും കഴിഞ്ഞാണ് മടങ്ങുന്നത്. പ്രധാനമായും ഇതര സംസ്ഥാന തീർഥാടകരാണ് മിനിപമ്പയിൽ എത്തുന്നത്.മിനിപമ്പയിലെ രണ്ടാമത്തെ കുളിക്കടവിലാണ് കുളിക്കാനുള്ള സൗകര്യം. പ്രധാന കടവ് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം തവനൂർ പഞ്ചായത്ത് പ്രദേശത്ത് തീർഥാടകർക്ക് വിശ്രമിക്കാനായി പന്തൽ ഒരുക്കിയിരുന്നെങ്കിലും ഈ വർഷം അതും ഇല്ല. ആറുവരിപ്പാതയുടെ നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയില്ലെന്നും ഇതുകൊണ്ട് മിനിപമ്പയെ ഇടത്താവളമായി പരിഗണിക്കേണ്ടതില്ലെന്നുമാണ് ഈ വർഷം വന്ന നിർദേശം.

അധികൃതരുടെ അവഗണന അപകടത്തിൽ കലാശിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മിനിപമ്പയിൽ ഈ വർഷം സൗകര്യങ്ങൾ ഒന്നും ഒരുക്കേണ്ട എന്നാണ് നിർദേശമെങ്കിലും കുട്ടികൾ അടക്കമുള്ള ഇതര സംസ്ഥാന തീർഥാടകർ കൂട്ടമായി മിനിപമ്പയിൽ എത്തുന്നുണ്ട്.അപകട മേഖലയായ മിനിപമ്പയിൽ ഒട്ടേറെ ശബരിമല തീർഥാടകർ മുങ്ങിമരിച്ചതോടെയാണ് അധികൃതർ അഗ്നിരക്ഷാസേന, പൊലീസ്, മുങ്ങൽ വിദഗ്ധർ എന്നിവരുടെ സേവനം ഇവിടെ ഏർപ്പെടുത്തിയിരുന്നത്. തീർഥാടകർ കൂട്ടത്തോടെ കുളിക്കാനിറങ്ങിയാൽ നിയന്ത്രിക്കാൻ ലൈഫ് ഗാർഡുമാരും അഗ്നിരക്ഷാസേനയും പൊലീസും ഈ വർഷം ഇല്ല. സാധാരണയായി മിനിപമ്പയിൽ ജോലിയെടുക്കുന്ന ലൈഫ് ഗാർഡ് മാത്രമാണ് ഇത്രയും തിരക്കുള്ള സമയത്തും മിനിപമ്പയിലുള്ളത്.വിവിധ ഭാഷകളിലുള്ള അപകട മുന്നറിയിപ്പ് ബോർഡുകളും ഈ വർഷം സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം വരെ അഗ്നിരക്ഷാസേനയെ നിയോഗിച്ചിരുന്നെങ്കിലും ഈ വർഷം ഇതുമില്ല. വലിയ ഗർത്തങ്ങളുള്ള മിനിപമ്പ കടവിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനത്തിന് ആളില്ല എന്നതാണ് യാഥാർഥ്യം.

English Summary:

Kuttippuram Mini Pampa, a once-popular stopover for Sabarimala pilgrims, faces safety concerns as devotees continue to arrive despite the removal of its official status and lack of facilities. The ongoing highway construction and absence of lifeguards raise concerns about potential accidents, especially drowning incidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com