ADVERTISEMENT

കുറ്റിപ്പുറം ∙ ജില്ലയിലെ ആറുവരിപ്പാത നിർമാണം 2025 മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദേശം. നിരപ്പായ പാതയുടെ നിർമാണം ഡിസംബർ 31നകവും പാലങ്ങളും ഫ്ലൈ ഓവറുകൾ അടക്കമുള്ള ‘സ്ട്രെക്ചറു’കളുടെ നിർമാണം മാർച്ച് 31നകവും പൂർത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റി കരാർ കമ്പനിയായ കെഎൻആർസിഎല്ലിന് നിർദേശം നൽകി.

പുതിയ നിർദേശമനുസരിച്ച് ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ ഉദ്ഘാടനം 2025 മേയ് മാസത്തോടെ നടക്കുമെന്നാണ് സൂചന. നേരത്തെയുണ്ടായിരുന്ന കരാർ പ്രകാരം 2024 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. മഴക്കാലത്ത് ജോലികൾ മന്ദഗതിയിലായതോടെയാണ് സമയം കൂട്ടിനൽകിയത്. 75 കിലോമീറ്റർ പാതയാണ് ജില്ലയിൽ 2 റീച്ചുകളിലായി പുരോഗമിക്കുന്നത്.

2022 ജനുവരിയിലാണ് ഔദ്യോഗികമായി ജോലികൾ ആരംഭിച്ചത്. കുറ്റിപ്പുറം റെയിൽവേ മേൽപാലം, മിനിപമ്പ ഫ്ലൈഓവർ, വട്ടപ്പാറ വയഡക്ട് തുടങ്ങിയവയാണ് പൂർത്തിയാകാനുള്ളത്. ഏതാനും മേൽപാതകളുടെ അപ്രോച്ച് റോഡ് നിർമാണവും പുരോഗമിക്കുകയാണ്. ഇതിനിടെ അയങ്കലത്ത് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതടക്കമുള്ള അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. പാതയ്ക്ക് ഇരുവശത്തും ലൈറ്റുകൾ അടക്കമുള്ളവ സ്ഥാപിച്ചുവരികയാണ്. 45 മീറ്റർ വീതിയുള്ള പുതിയ ദേശീയപാത 2025 മേയ് മാസത്തോടെ തുറന്നുനൽകും.

English Summary:

The Kuttippuram six-lane highway project is set for completion by March 2025. This article provides updates on the construction progress, including key structures like the Vattapara Viaduct and Minipampa Flyover.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com