ADVERTISEMENT

എടക്കര ∙ നീലഗിരിയിലെ പന്തല്ലൂരിനടുത്ത് നെലാക്കോട്ട അങ്ങാടിയിലെത്തിയ കാട്ടാന ഭീതി സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സമീപത്തെ കാടിറങ്ങി കാട്ടാന അങ്ങാടിയിലെത്തുന്നത്. പ്രധാന ജംക്‌ഷനു സമീപം നടന്നു നീങ്ങിയ ആന റോഡരികിൽ നിർത്തിയിട്ട കാർ കുത്തി മറിച്ചിടാൻ ശ്രമിച്ചു. 2 തവണ തുമ്പിക്കൈ കൊണ്ടു തള്ളി. ഇതിനിടയിൽ നാട്ടുകാർ സംഘടിച്ച് ബഹളംവച്ചതോടെ ആന പിന്തിരിയുകയായിരുന്നു.

കാറിന്റെ പിറകിലെ ഡോർ ഉൾപ്പെടെയുള്ള ഭാഗം തകർന്നിട്ടുണ്ട്.അര മണിക്കൂറോളം കഴിഞ്ഞാണ് ആന അങ്ങാടി പരിസരം വിട്ടുപോയത്. ഈ ആന ഇതിനു മുൻപും അങ്ങാടിയിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ആനയെ ഉൾക്കാട്ടിലേക്കു തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും വനം വകുപ്പ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. 

English Summary:

A tense situation unfolded in Nellakotta market, near Pandalur, when a wild elephant wandered into the bustling area, attempting to overturn a parked car before retreating upon facing resistance from gathered locals. The incident highlights the increasing human-wildlife conflict in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com