ADVERTISEMENT

മലപ്പുറം ∙  മലപ്പുറം മണ്ഡലത്തിൽ ശുദ്ധജല പദ്ധതികൾക്കായി 6.87 കോടി രൂപയുടെ ഭരണാനുമതിയായി. അമൃത് 2.0 സംസ്ഥാന വാട്ടർ ആക്‌ഷൻ പ്ലാൻ മൂന്നാംഘട്ട പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് പാണക്കാട്, മേൽമുറി വില്ലേജുകളിലെ മിനി ശുദ്ധജല പദ്ധതികളുടെ അധിക പ്രവൃത്തികൾക്ക് തുക അനുവദിച്ചതെന്നു പി.ഉബൈദുല്ല എംഎൽഎ അറിയിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സംയുക്ത വിഹിതമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. കേന്ദ്ര സർക്കാർ വിഹിതം 2.81 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതം 2.10 കോടി രൂപയും  നഗരസഭയുടേത് 1.96 കോടിയും ആണ്. 

അമൃത് 2.0 ഒന്നാംഘട്ടത്തിൽ പാണക്കാട്, മേൽമുറി വില്ലേജുകളിൽ 7.5 എംഎൽഡി സംഭരണശേഷിയുള്ള  ജല ശുദ്ധീകരണശാല നിർമിക്കാനായി 7.60 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ജനുവരിയിൽ ലഭിച്ചിരുന്നു. അതിന്റെ സങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. ജലജീവൻ മിഷനു കീഴിൽ പണികൾ പുരോഗമിക്കുന്ന പുൽപറ്റ, പൂക്കോട്ടൂർ, മൊറയൂർ സമഗ്ര ശുദ്ധജല പദ്ധതി, കോഡൂർ കാലമ്പറമ്പ് ശുദ്ധജല പദ്ധതി, അമൃത് പദ്ധതിക്കു കീഴിലുള്ള ഇരുമ്പുഴി കരുമാഞ്ചേരി കുടിവെള്ള പദ്ധതി, മലപ്പുറം നഗരസഭയിലെ പാണക്കാട്, മേൽമുറി പദ്ധതികൾ എന്നിവ യാഥാർഥ്യമാകുന്നതോടെ മണ്ഡലത്തിലെ ശുദ്ധജല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണു പ്രതീക്ഷ. ഭരണാനുമതി ലഭിച്ച പ്രവൃത്തികൾക്ക് ഉടൻ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികളിലേക്കു കടക്കുമെന്നും എംഎൽഎ അറിയിച്ചു.

English Summary:

Malappuram constituency has received administrative sanction for Rs 6.87 crore to implement essential drinking water projects in Panakkad and Melmuri villages. This funding, allocated under the Amrut 2.0 State Water Action Plan, will address the growing water needs of the region and improve the overall quality of life for residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com