ADVERTISEMENT

തിരൂർ ∙ അമ്മയും കുഞ്ഞും സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. പുക കണ്ട് ഇറങ്ങി മാറിയതിനാ‍ൽ അമ്മയ്ക്കും കുഞ്ഞിനും പരുക്കേറ്റില്ല. ഇന്നലെ വൈകിട്ട് തിരൂർ പൂക്കയിലാണു സംഭവം. സ്കൂളിൽനിന്ന് കുട്ടിയെ വിളിച്ച് ഒഴൂരിലുള്ള വീട്ടിലേക്കു ഇലക്ട്രിക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു യുവതി. പൂക്കയിൽ എത്തിയപ്പോഴേക്കു സ്കൂട്ടറിൽനിന്നു പുക ഉയരുന്നതു കണ്ട് വണ്ടി നിർത്തി ഇറങ്ങി. പുകയ്ക്കൊപ്പം തീ പടരുന്നതു കണ്ടതോടെ സമീപത്തുള്ളവർ ഓടിയെത്തി വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിച്ചു. ഇതിനിടെ വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും എത്തി. തീ കെടുത്തിയെങ്കിലും വണ്ടി പൂർണമായി നശിച്ചു. ബാറ്ററിയിൽനിന്നാണ് തീ പടർന്നതെന്നാണു കരുതുന്നത്.

English Summary:

A terrifying incident unfolded in Tirur, Thiruvananthapuram, as an electric scooter carrying a mother and child burst into flames. The quick thinking of the mother, who noticed smoke and immediately stopped, saved them from potential harm. The incident has sparked concerns about the safety of electric vehicles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com