കാരാട്ട് കുറീസ്: പണം പോയവരിൽ ഇതര സംസ്ഥാനക്കാരും
Mail This Article
×
നിലമ്പൂർ∙ കാരാട്ട് കുറീസിൽ ചിട്ടിത്തട്ടിപ്പിനിരയായവരിൽ ഇതര സംസ്ഥാനക്കാരും. പട്ടാമ്പിയിൽ നിന്നെത്തിയ രാജൻ, മക്കൾ കണ്ണാമണി, ഗീത എന്നിവർ കർണാടകയിലെ ഹാസൻ ജില്ലക്കാരാണ്.20 വർഷമായി കുടുംബം തൃത്താലയിലാണ് താമസം. കൂലിപ്പണിക്കാരാണ്. കാരാട്ട് കുറീസിന്റെ പട്ടാമ്പി ശാഖയിൽ 3 പേർക്കും കൂടി നഷ്ടമായത് 7 ലക്ഷം രൂപയാണ്. കണ്ണാമണിയുടെ ശസ്ത്രക്രിയക്കും മകളുടെ വിവാഹത്തിനും വേണ്ടി സ്വരൂപിച്ചതാണ്.ഇന്നലെ വിവിധ ജില്ലകളിൽ നിന്നു നിലമ്പൂരിൽ എത്തിയവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. മറ്റു സ്റ്റേഷനുകളിൽ കേസ്സുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് ഇരകൾ പറഞ്ഞു.
English Summary:
Victims of the Karatt Kuries chit fund scam, including daily wage laborers from Karnataka, are demanding justice and the arrest of the accused. Investors and employees marched to the Nilambur police station, leading to a tense standoff with the police. Victims claim investigations in other districts are ineffective.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.