മനോരമ ടിക്കറ്റിന്റെ ഊർജത്തിൽ കുതിച്ചുപാഞ്ഞ് കൊളത്തൂർ സ്കൂൾ
Mail This Article
മലപ്പുറം∙ മനോരമ – കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ ഐക്യു ചാംപ്യൻഷിപ്പിൽ മനോരമ ടിക്കറ്റിന്റെ രൂപത്തിൽ സർപ്രൈസെത്തിയപ്പോൾ മുന്നിലേക്കു കുതിച്ചുപാഞ്ഞ് എൻഎച്ച്എസ്എസ് കൊളത്തൂർ. മനോരമ ടിക്കറ്റിലൂടെ അധിക പോയിന്റ് നേടാനുള്ള അവസരം ബുദ്ധിപരമായി വിനിയോഗിച്ച കൊളത്തൂർ സ്കൂൾ 175727 പോയിന്റുമായി ഒന്നാം സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. ഐഡിയൽ ഇംഗ്ലിഷ് മീഡിയം സ്കൂൾ കടകശ്ശേരി രണ്ടാം സ്ഥാനത്തുണ്ട്. 172899 പോയിന്റാണു കടകശ്ശേരിക്കുള്ളത്. എൻഎച്ച്എസ്എസ് എരുമമുണ്ടയ്ക്കു 25499 പോയിന്റുമായി മൂന്നാം സ്ഥാനം.
കലോത്സവ വേദിയിലും ‘എൻട്രി’
കോട്ടയ്ക്കൽ രാജാസ് സ്കൂളിലെ ജില്ലാ യുവജനോത്സവ വേദി സന്ദർശിക്കുന്നുണ്ടോ? എങ്കിൽ മൂന്നാം നമ്പർ സ്റ്റേജിനു സമീപത്തെ മനോരമ സ്റ്റാൾ സന്ദർശിക്കാൻ മറക്കരുത്. ഐക്യു ചാംപ്യൻഷിപ്പിൽ തത്സമയം റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം അവിടെയുണ്ട്. നിങ്ങളുടെ സ്കൂളിനു പോയിന്റ് നേടാൻ കഴിയുന്ന ഒരു സംഘം ആളുകളുമായി ചെന്നു റജിസ്റ്റർ ചെയ്യുക. നാളെ മുതൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്കു നിങ്ങൾക്കുമെത്താനാകും.
കളിച്ചു തുടങ്ങൂ, അവസരം ഇനിയുമുണ്ട്
ഐക്യു ചാംപ്യൻഷിപ് തുടങ്ങിയിട്ടു രണ്ടാഴ്ചയാകാറായെങ്കിലും ഇനിയും കളിച്ചുതുടങ്ങിയിട്ടില്ലാത്തവർക്കും പോയിന്റ് പട്ടികയിൽ പിന്നിലുള്ളവർക്കും മുന്നിലേക്കു കയറിവരാനുള്ള അവസരം ഇല്ലാതായിട്ടില്ല. മനോരമ ടിക്കറ്റ് പോലുള്ള സർപ്രൈസുകൾ ഇനിയും കാത്തിരിക്കുന്നുണ്ട്.ഒറ്റ ദിവസത്തെ കളിയിലൂടെ പോയിന്റ് ടേബിൾ അട്ടിമറിക്കാൻ കഴിയുന്ന രൂപത്തിലുള്ള സർപ്രൈസുകൾ ഇനിയും വരാനുണ്ട്. ഉടൻ www.manoramaquiz.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് റജിസ്റ്റർ ചെയ്യുക.