ADVERTISEMENT

തവനൂർ ∙ തിരുനാവായ–തവനൂർ പാലത്തിനായി മെട്രോമാൻ ഇ.ശ്രീധരൻ നിർദേശിച്ച അലൈൻമെന്റ് പ്രകാരം മരാമത്ത് വകുപ്പ് പുതിയ സർവേ നടത്തും. നിലവിലെ അലൈൻമെന്റിൽനിന്ന് ഇ.ശ്രീധരന്റെ അലൈൻമെന്റ് എത്രത്തോളം ലാഭകരമാണെന്ന് കണ്ടെത്തുന്നതിനാണ് മരാമത്ത് വകുപ്പ് സർവേ നടത്തുക. മരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഇതുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഇ.ശ്രീധരനെ സന്ദർശിച്ചു.

മരാമത്ത് വകുപ്പ് വിഭാവനം ചെയ്ത തവനൂർ–തിരുനാവായ പാലം ത്രിമൂർത്തി സ്നാനഘട്ടിനെ വിഭജിക്കുന്നതാണെന്നും കെ.കേളപ്പന്റെ സ്മാരകങ്ങളെ ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടി ഇ.ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.നിലവിൽ വിഭാവനം ചെയ്ത പാലത്തിനേക്കാൾ ചെലവും നീളവും കുറഞ്ഞ അലൈൻമെന്റാണ് ശ്രീധരൻ കോടതിയിൽ സമർപ്പിച്ചത്. ഇതേ തുടർന്ന് പാലം നിർമാണത്തിനായി ഇ.ശ്രീധരന്റെ നിർദേശവും പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതേ തുടർന്നാണ് മരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു മെട്രോമാനെ സന്ദർശിച്ചത്. ഇ.ശ്രീധരൻ നിർദേശിച്ച അലൈൻമെന്റ് പ്രകാരം മരാമത്ത് വകുപ്പ് സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കും.ഇതിനുള്ള നടപടി വേഗത്തിൽ ആരംഭിക്കും. സർക്കാരിന് ലാഭകരമായ അലൈൻമെന്റ് പ്രകാരം പാലം നിർമിക്കുമെന്നാണ് സൂചന.

ഇ.ശ്രീധരന്റെ അലൈൻമെന്റ് പ്രകാരം തിരുനാവായ–തവനൂർ പാലത്തിന്റെ സർവേ നടത്താനുള്ള മരാമത്ത് വകുപ്പിന്റെ തീരുമാനം സ്വാഗതാർഹമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്. ത്രിമൂർത്തി സംഗമ സ്ഥാനത്തെയും കെ.കേളപ്പിന്റെ സ്മാരകങ്ങളെയും സംരക്ഷിച്ചുകൊണ്ടാവണം പാലം നിർമാണം. ജനങ്ങളുടെ വിശ്വാസവും വികാരവും കണക്കിലെത്താവണം വികസനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary:

The Public Works Department (PWD) will reassess the Tavanur-Tirunavaya bridge alignment based on suggestions from Metro Man E. Sreedharan. Sreedharan's proposal aims to protect the Trimurti bathing ghat and K. Kelappan memorials, addressing concerns about the initially planned route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com