3 വർഷമായി നീട്ടി വളർത്തിയ മുടി ദാനം ചെയ്ത് 4 വയസ്സുകാരൻ
Mail This Article
×
പരപ്പനങ്ങാടി∙ 3 വർഷമായി നീട്ടി വളർത്തിയ മുടി അർബുദ രോഗികൾക്കു നൽകി 4 വയസ്സുകാരൻ. ഉള്ളണം നോർത്ത് ചട്ടിക്കൽ രാകേഷ് ഷിബിന ദമ്പതികളുടെ മകൻ ബദ്രിയാണ് മുടി നൽകിയത്.കുഞ്ഞു പ്രായത്തിൽ തന്നെ മുടി നീട്ടി വളർത്തി ഒടുവിൽ അർബുദ രോഗികൾക്കായാണ് സമ്മാനിച്ചത്. പാലക്കാട് നടന്ന കേരള ബിയേഡ് സൊസൈറ്റിയുടെ നോ ഷേവ് നവംബർ പരിപാടിയിൽ കേൻസ് ഹെയർ ബാങ്ക് ജീവകാരുണ്യ സംഘടനക്കാണ് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മുടി മുറിച്ച് നൽകിയത്.
പിതാവ് കഴിഞ്ഞ 6 വർഷമായി കേരള ബിയേഡ് സൊസൈറ്റി അംഗമാണ്. ബദ്രി ഉള്ളണത്തെ അങ്കണവാടി വിദ്യാർഥിയാണ്.കലാകാരനും ഓട്ടോഡ്രൈവറുമായ പിതാവിന്റെ താൽപര്യത്തിലാണ് മുടി വളർത്തിയത്. ആദ്യം ഫാഷനായി വളർത്തി വർഷങ്ങൾ കഴിഞ്ഞതോടെ നല്ലൊരു കാര്യത്തിന് കൊടുത്ത സംതൃപ്തിയിലാണ് ഇപ്പോൾ ബദ്രിയും കുടുംബവും.
English Summary:
Four-year-old Badri from Parappanangadi, Kerala, has donated the hair he'd been growing for three years to the Cancer Hair Bank. Inspired by his artist father, Badri's act of kindness during No Shave November is winning hearts.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.