ADVERTISEMENT

മലപ്പുറം∙ ചെന്നൈയിലും പുതുച്ചേരിയിലും നാശംവിതച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇഫക്ട് മലപ്പുറം ജില്ലയിലും. 2ന് ജില്ലയിൽ തീവ്ര, അതിതീവ്ര മഴയ്ക്കു സാധ്യതയുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 20 സെന്റിമീറ്റർ വരെ മഴയ്ക്കു സാധ്യതയുള്ളപ്പോഴാണു റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. കുറച്ചു ദിവസങ്ങൾകൂടി ജില്ലയിൽ മഴ തുടരുമെന്നും പ്രവചനമുണ്ട്.

ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചു
ഇന്ന് എല്ലാ ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചതായി കലക്ടർ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്തു താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണം.വലിയ മഴ പെയ്യുകയാണെങ്കിൽ ബാക്കിക്കയം ഷട്ടർ തുറക്കുമെന്നതിനാൽ കടലുണ്ടിപ്പുഴ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം.സർക്കാർ വകുപ്പുകളും പൊലീസും നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം.വൈദ്യുതി ബോർഡും മരാമത്ത് വകുപ്പും പഞ്ചായത്തുതല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയാറായിരിക്കണമെന്നു കലക്ടർ വി.ആർ.വിനോദ് അഭ്യർഥിച്ചു.

മഴക്കുറവ്
ഇത്തവണ തുലാവർഷത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ട ജില്ലകളിലൊന്നാണു മലപ്പുറം. ഒക്ടോബർ ഒന്നിനു തുടങ്ങി ഇന്നലെവരെ ലഭിക്കേണ്ടതു 445 മില്ലിമീറ്റർ മഴയാണ്. ലഭിച്ചതാകട്ടെ 301 മില്ലിമീറ്ററും. ഒക്ടോബർ മാസത്തെ അപേക്ഷിച്ചു നവംബറിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും മഴക്കുറവു മറികടക്കാൻ പര്യാപ്തമായില്ല. മഴയുടെ ലഭ്യതക്കുറവ് വാഴ ഉൾപ്പെടെയുള്ള കൃഷികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മഴയില്ലാത്തതിനാൽ നേരത്തേതന്നെ കൃഷി നനയ്ക്കാൻ വെള്ളം കണ്ടെത്തേണ്ട സ്ഥിതിയിലാണു കർഷകർ. ഫെയ്ഞ്ചൽ ഇഫക്ടിൽ മഴ കനത്തു പെയ്താൽ മഴക്കുറവ് ഒരു പരിധിവരെ പരിഹരിക്കപ്പെടും.

English Summary:

Malappuram district in Kerala is bracing for heavy rainfall as Cyclone Fengal approaches. A red alert has been issued, quarrying activities are banned, and residents near rivers are advised to take precautions. This comes amidst a significant rainfall deficit in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com