ADVERTISEMENT

എടക്കര ∙ നീലഗിരി ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പുന്നപ്പുഴയിൽ  മലവെള്ളപ്പാച്ചിലുണ്ടായി വഴിക്കടവിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു.നീലഗിരി വനത്തിനകത്ത് പുഴയുടെ പ്രഭവസ്ഥാനത്ത് ഇന്നലെ രാവിലെ മണിക്കൂറോളം കനത്ത മഴയാണുണ്ടായത്.പുഴയുടെ അക്കരെ ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ നഗറുകളിലെ 350 കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്.  പുഞ്ചക്കൊല്ലി കടവിൽ പുഴ കടന്ന് വഴിക്കടവിൽ വന്നു വേണം  ഇവർക്ക് അവശ‍്യസാധനങ്ങൾ വാങ്ങാൻ. രാവിലെ പുഴ കടന്നെത്തിയ പലരും തിരികെപ്പോകാ‍ൻ സാധിക്കാതെ കുടുങ്ങി.

പുഴയിലെ ശക്തമായ കുത്തൊഴുക്കു കാരണം ചങ്ങാടത്തിൽ അക്കരെ കടക്കാനായില്ല. വൈകിട്ട് പുഴയിലെ ജലനിരപ്പ് കുറഞ്ഞ സമയത്ത് ആദിവാസികൾ സാഹസികമായാണ് അക്കരെ കടന്നത്. വിവരം അറിഞ്ഞ് നിലമ്പൂർ അഗ്നിരക്ഷാസേന ഡിങ്കിബോട്ടുമായി സ്ഥലത്തെത്തിയിരുന്നു.2018ലെ പ്രളയത്തിൽ പു‍ഞ്ചക്കൊല്ലി കടവിലുണ്ടായിരുന്ന ഇരുമ്പുപാലം ഒലിച്ചുപോയത്  പുനർനിർമിക്കാത്തതിനാൽ   പുഴ കടക്കാൻ ചങ്ങാടമാണ് ആശ്രയം.നാടുകാണി ചുരത്തിൽ തകരപ്പാടിക്കു സമീപം റോഡിലേക്കു വീണ മുളങ്കൂട്ടവും മരവും അഗ്നിരക്ഷാസേന നീക്കം ചെയ്തു. അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

English Summary:

Edakkara witnessed flash floods as heavy rain in the Nilgiris caused the Punnapuzha River to overflow, isolating tribal families in Vazhikkadavu and highlighting the urgent need for a permanent bridge at Punjachchakkolli Kadavu. Rescue teams responded promptly, ensuring the safety of those stranded.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com