ADVERTISEMENT

മലപ്പുറം ∙ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പാലത്തിലൂടെയുള്ള കാൽനട യാത്ര അത്യന്തം അപകടകരവും ദുരിതപൂർണവുമാണെന്ന് പരാതി.  ഇരുഭാഗത്തും ഇരുമ്പിൽ തീർത്ത നടപ്പാലവും പണിയണമെന്നും പാലത്തിന്റെ തകർന്ന കൈവരികൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മക്കരപ്പറമ്പ് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അനീസ് മഠത്തിലിന്റെ നേതൃത്വത്തിൽ ടൗൺ മുസ്‍ലിം ലീഗ് പ്രവർത്തകർ കലക്ടർക്ക് നിവേദനം നൽകി. 

ദേശീയപാതയിൽ പലയിടത്തും സീബ്രാലൈനുകളും സ്പീഡ് ബ്രേക്കർ മുന്നറിയിപ്പ് ലൈനുകളും മാഞ്ഞുപോയിട്ടുണ്ട്. മക്കരപ്പറമ്പ് കാച്ചിനിക്കാട് അപകടവളവിലെ സ്പീഡ് ബ്രേക്കറിനു മുകളിലുള്ള മുന്നറിയിപ്പ് വരകൾ പൂർണമായും മാഞ്ഞതിനാൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപെടാറുണ്ട്. മക്കരപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലെയും പഞ്ചായത്ത് ഓഫിസിനു മുന്നിലെയും ടൗണിലുമുള്ള സീബ്രാ ലൈനുകൾ മാഞ്ഞതായും അതും അപകടങ്ങൾക്ക് കാരണമാകുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

English Summary:

Pedestrian safety on Kuttippuram Bridge in Malappuram, Kerala is a growing concern due to the lack of walkways and damaged handrails. The fading of zebra crossings and speed breaker warnings further exacerbates the risks for pedestrians and drivers alike.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com