മലപ്പുറം ജില്ലയിൽ ഇന്ന് (03-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
∙ ചോക്കാട് പെടയന്താൾ ഗവൺമെന്റ് എൽപി സ്കൂളിൽ ജൂനിയർ ഭാഷാ (അറബി) അധ്യാപക ഒഴിവ്, അഭിമുഖം നാളെ 11ന്.
∙ സാക്ഷരതാ മിഷന്റെ പത്താംതരം, ഹയർസെക്കൻഡറി തുല്യത കോഴ്സ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ ക്ലാസെടുക്കാൻ താൽപര്യമുള്ള അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലായിരിക്കും ക്ലാസുകൾ. അപേക്ഷകൾ 10ന് മുൻപ് സിവിൽസ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫിസിലെത്തിക്കണം. 0483–2734670.
∙ തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി അറബിക് അധ്യാപക നിയമനത്തിന് 4ന് 11ന് അഭിമുഖം.
∙ ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
ഗതാഗതതടസ്സം
കുറ്റിപ്പുറം ∙ ശക്തമായ മഴയിൽ ആറുവരിപ്പാതയിൽ വെള്ളം കെട്ടിനിന്ന് ഗതാഗതതടസ്സം. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലാണ് കിൻഫ്ര പാർക്കിന് താഴ് ഭാഗത്ത് ഓഡിറ്റോറിയത്തിന് സമീപത്തായി വെള്ളക്കെട്ട് ഉണ്ടായത്. രാത്രി ഇതുവഴി വന്ന വാഹനങ്ങൾ റോഡിൽ കുടങ്ങി.