കാണാതായ പതിനാലുകാരിയെ ഹൈദരാബാദിൽനിന്നു കണ്ടെത്തി
Mail This Article
കാളികാവ്∙ കാളികാവ് പള്ളിശ്ശേരിയിൽനിന്നു കാണാതായ അസം സ്വദേശിയായ പെൺകുട്ടിയെ കാളികാവ് പൊലീസ് ഹൈദരാബാദിൽനിന്നു കണ്ടെത്തി. നവംബർ 28ന് വൈകിട്ടാണ് കുടുംബത്തോടൊപ്പം താമസിക്കുന്ന പെൺകുട്ടി വാടകവീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. കാളികാവിൽനിന്ന് മഞ്ചേരി, പെരിന്തൽമണ്ണ വഴി കോയമ്പത്തൂർ വരെ ബസിലും തുടർന്ന് ട്രെയിനിലും യാത്ര ചെയ്താണ് കുട്ടി ഹൈദരാബാദിൽ എത്തിയത്. ഹൈദരാബാദിൽ അസം സ്വദേശികളായ ഒരു കുടുംബത്തോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഹൈദരാബാദിൽനിന്നു പെൺകുട്ടിയുടെ വീട്ടിലേക്ക് ഒരു ഫോൺകോൾ വന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി.നിലമ്പൂർ ഡിവൈഎസ്പി ജി.ബാലചന്ദ്രന്റെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ കാളികാവ് എസ്ഐ ശശിധരൻ വിളയിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.അബ്ദുൽ സലീം, സിവിൽ പൊലീസ് ഓഫിസർ യു.ജിഷ തുടങ്ങിയവരാണുണ്ടായിരുന്നത്.