ഉപതിരഞ്ഞെടുപ്പ്: ഭേദപ്പെട്ട പോളിങ്, വോട്ടെണ്ണൽ ഇന്ന്
Mail This Article
×
മലപ്പുറം ∙ ജില്ലയിലെ 4 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്. ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനിലാണു ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത് (58.72%). മഞ്ചേരി നഗരസഭയിലെ കരുവമ്പരം വാർഡിലാണു കൂടിയ പോളിങ് (82.12%). തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡിൽ 77.2%, ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡിൽ 71.69% വീതമാണു പോളിങ്. ഇന്നാണു വോട്ടെണ്ണൽ.ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ, മരത്താണി വാർഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും കരുവമ്പ്രം വാർഡിലെ മഞ്ചേരി മുനിസിപ്പൽ ഓഫിസിലും പെരുമുക്ക് വാർഡിലെ വോട്ടെണ്ണൽ ആലംകോട് പഞ്ചായത്ത് ഹാളിലും നടക്കും. രാവിലെ 8 മുതലാണു വോട്ടെണ്ണൽ.
English Summary:
Malappuram By-election saw a decent voter turnout across four local wards, with the highest polling percentage recorded in Karuvambram ward of Manjeri Municipality at 82.12%. The counting of votes is scheduled for today, with results expected later in the day.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.