ബണ്ട് തകർന്ന ചെറവല്ലൂർ തെക്കേക്കെട്ട് പാടശേഖരത്തിൽ വീണ്ടും കൃഷി
Mail This Article
ചങ്ങരംകുളം ∙ ബണ്ട് തകർന്ന ചെറവല്ലൂർ തെക്കേക്കെട്ട് പാടശേഖരത്തിൽ വീണ്ടും കൃഷിയിറക്കാൻ കർഷകരുടെ യോഗത്തിൽ തീരുമാനം.പെരുമ്പടപ്പ് എഡിഎ എം.വി.വിനയൻ, കൃഷി ഓഫിസർ ചിപ്പി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നേരത്തേ വിളവെടുക്കാൻ കഴിയുന്ന ജ്യോതി വിത്ത് ഉപയോഗിക്കുന്നതിനും തീരുമാനിച്ചു. കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും, തകർന്ന ബണ്ട് ഉടൻ പുനർനിർമിക്കണമെന്നും, സർക്കാർ വിവിധ പാടശേഖരങ്ങൾക്ക് അനുവദിച്ച പമ്പ് സ്ഥാപിക്കാൻ അടിസ്ഥാന സൗകര്യം ഇല്ലാതെ മാറ്റി വച്ചത് താൽക്കാലികമായി അനുവദിച്ച് പമ്പിങ് വേഗത്തിൽ പൂർത്തിയാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വിത്ത് ലഭിക്കുന്നതിനു സീഡ് അതോറിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കർഷകർക്ക് കൃഷിയിറക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ശ്രമിക്കുമെന്നും കൃഷി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. പാടശേഖര സമിതി പ്രസിഡന്റ് വി.കെ.ഹമീദ് ആധ്യക്ഷ്യം വഹിച്ചു.പഞ്ചായത്ത് അംഗം അഷ്റഫ് മുക്കണ്ടത്ത്, എ.ജയാനന്ദൻ, െക.വി.സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു