ADVERTISEMENT

തിരൂരങ്ങാടി ∙ മണ്ണിട്ട് നികത്തിയ വയലിൽ കൊടി നാട്ടി സിപിഎം പ്രതിഷേധം.കൊളപ്പുറം കൂരിയാട് കുറ്റൂർ പാടത്താണ് വ്യാപക വയൽ നികത്തൽ തുടരുന്നതിന് എതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്. മണ്ണു നീക്കി സ്ഥലം പൂർവ സ്ഥിതിയിൽ ആക്കണമെന്ന് സിപിഎം എആർനഗർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.എൻ‍എച്ച് ഉയർന്നതിനാൽ അതനുസരിച്ച് വയൽ നികത്താനാണ് നീക്കമെന്നും പ്രതിഷേധക്കാർ പറയുന്നു. വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ ഭൂവുടമ അവഗണിച്ചതായും പരാതിയുണ്ട്.വകുപ്പ് മന്ത്രിക്കും കലക്ടർക്കും പരാതി നൽകിയതായും സിപിഎം നേതാക്കൾ പറഞ്ഞു.

English Summary:

Paddy field filling sparked protests in Tirurangadi, Kerala, as CPM activists demanded the restoration of a filled paddy field in Kolappuram, citing environmental concerns and alleged violations. The activists claim the landowner ignored a stop memo issued by the Village Officer and called for government intervention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com