ഓട്ടോറിക്ഷ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു
Mail This Article
×
മലപ്പുറം ∙ ഒതുക്കുങ്ങലിൽ ഓട്ടോറിക്ഷ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. സ്വകാര്യ ബസ് ഡ്രൈവർ മുബഷിർ (27) ആണ് മരിച്ചത്. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിയാണ്. ബസിലെ ജോലിക്കു ശേഷം ഓട്ടോറിക്ഷ ഓടിച്ച് ഒതുക്കുങ്ങലിലുള്ള ഭാര്യവീട്ടിലേക്കു പോകുന്നതിനിടെ ബുധനാഴ്ച രാത്രി പറങ്കിമൂച്ചിക്കൽ - മാണൂർ റോഡില്‍ വച്ചായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെ മരിച്ചു.
English Summary:
Fatal Autorickshaw Accident Claims Life in Othukkungal . A 27-year-old private bus driver died after his autorickshaw overturned in a ditch near Othukkungal , Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.