ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
പൊന്നാനി ∙ എംഐ ട്രെയ്നിങ് കോളജിൽ എടപ്പാൾ നാട്ടുനന്മയുമായി സഹകരിച്ച് സൗജന്യ തയ്യൽ പരിശീലനത്തിനു വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പുതുവത്സരത്തിൽ ക്ലാസുകൾ തുടങ്ങും. വനിതകൾക്കായി വിവിധ തൊഴിൽ പരിശീലനവും ബോധവൽക്കരണ ക്ലാസുകളും സെന്ററിൽ നടക്കും. നാട്ടു നന്മയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു വനിതകൾക്കായി സൗജന്യ തൊഴിൽ പരിശീലനം തുടങ്ങിയിരിക്കുന്നത്. പൊന്നാനി നഗരസഭയിലെ 18നും 45നും ഇടയിലുള്ള വനിതകൾക്കാണു പരിഗണന. അപേക്ഷ എംഐ ട്രെയ്നിങ് കോളജിൽ നേരിട്ടെത്തിയോ www.mitc.ac.in/mihrdc എന്ന വെബ്സൈറ്റിലോ അപേക്ഷ സമർപ്പിക്കാം. ഫോൺ : 7025765262, 9645851931

അസി. പ്രോജക്ട് എൻജിനീയർ
∙ പരപ്പനങ്ങാടി ജലഅതോറിറ്റി സബ് ഡിവിഷൻ ഓഫിസിൽ ജെജെഎം അസി. പ്രോജക്ട് എൻജിനീയറെ നിയമിക്കുന്നു. ജല അതോറിറ്റിയിലോ സമാന വകുപ്പിലോ പ്രവർത്തന പരിചയം വേണം. അഭിമുഖം 23ന് 11ന്  സബ് ഡിവിഷൻ ഓഫിസിൽ. 

വൈദ്യുതി മുടക്കം 
∙ പൂക്കോട്ടുംപാടം സെക്‌ഷൻ  പരിധിയിൽ ഇന്ന് 8 മുതൽ 3 വരെ  തോട്ടേക്കാട്, തോട്ടപ്പൊയിൽ, നിലമ്പതി, 9 മുതൽ 2  വരെ  ചെട്ടിപ്പാടം, താഴെ ചുള്ളിയോട് എന്നീ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com