ADVERTISEMENT

കാലാവസ്ഥ
∙ സംസ്ഥാനത്ത് ഇന്നു നേരിയ മഴയ്ക്കു സാധ്യത. 
∙ കാസർകോട് ജില്ലയിലെ ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണം.

അറിയിപ്പ്
∙ ചെട്ടിയാൻകിണർ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വളപ്പിലെ 2 കെട്ടിടങ്ങളും 4 മരങ്ങളും 26ന് ഉച്ചയ്ക്കു രണ്ടിനു ലേലം ചെയ്യും.
∙ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ഇഗ്‌നോ സ്റ്റഡി സെന്ററിൽ എംഎ അറബിക് പഠനാവസരം. ജനുവരി 31 വരെ അപേക്ഷിക്കാം– 9048676459.

സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് 24ന്
തിരൂർ∙ എംഇഎസ് തിരൂർ യൂണിറ്റും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജും ചേർന്ന് 24നു സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടത്തുന്നു. തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ നടക്കുന്ന ക്യാംപ് കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.   ജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്രരോഗം, സ്ത്രീരോഗം, ഹൃദ്രോഗം, ഇഎൻടി, കുട്ടികളുടെ രോഗം, ത്വക്ക്‌രോഗം, ശ്വാസകോശ രോഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലാണു പരിശോധനയെന്നു സംഘാടകരായ അബ്ദുൽ ഖാദർ കൈനിക്കര, കെ.കെ.റസാഖ് ഹാജി, മമ്മി ചെറുതോട്ടത്തിൽ, സലീം കൈനിക്കര, നജ്മുദ്ദീൻ കല്ലിങ്ങൽ, അബ്ദുല്ല സാഗർ, ഡോ.ജുനൈദ്, അസ്കർ തിരൂർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com