അടിപ്പാതയില്ല; കോടതിയെ സമീപിക്കാൻ നാട്ടുകാർ
Mail This Article
×
വെളിയങ്കോട്∙ വെളിയങ്കോട് പഴയ കടവിൽ സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതിന് അടിപ്പാത നിർമാണം ഇല്ലെന്നു ദേശീയപാത അതോറിറ്റി അറിയിച്ചതോടെ നാട്ടുകാർ കോടതിയെ സമീപിക്കാൻ നീക്കം. വെളിയങ്കോട് പഞ്ചായത്തിലെ പഴയ കടവ്, പൂക്കൈത മേഖലകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിനു പുതുപൊന്നാനി പാലത്തിനു താഴെ അടിപ്പാത നിർമിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന നാട്ടുകാർക്കാണ് അധികൃതരുടെ മറുപടി തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് അധികൃതർ വിവരം അറിയിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ ആധ്യക്ഷ്യം വഹിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടു ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
English Summary:
Veliyangode Underpass Rejection Leads to Court Action: Residents of Veliyangode will challenge the National Highway Authority's decision to reject an underpass, impacting connectivity in the area and prompting legal action.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.