ADVERTISEMENT

തേഞ്ഞിപ്പലം ∙ സാഹസിക മലകയറ്റത്തിനൊപ്പം ശുചീകരണ യജ്ഞത്തിൽ മുഴുകി വിദ്യാർഥികൾ. ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂൾ റോവേഴ്സ്, ഗൈഡ്സ് വൊളന്റിയർ‍മാർ ത്രിദിന ക്യാംപിന്റെ ഭാഗമായി പൊക്കുന്ന് മല കയറവെ അവിടത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കാക്കൂർ പഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് കൈമാറുകയായിരുന്നു.വിനോദ സഞ്ചാര കേന്ദ്രമായി വളരുന്ന പൊക്കുന്ന് മലയിൽ മണിക്കൂറുകൾ നീണ്ടു ശ്രമദാനം. സ്കൂളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്ബുമായി സഹകരിച്ച് കുട്ടിക്കുപ്പായം പരിപാടിയും തുടങ്ങി. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാൻ‍ പാകത്തിൽ കുപ്പായപ്പെട്ടി ഇതനുസരിച്ച് ഒരുക്കിയിട്ടുണ്ട്. പെട്ടിയിൽ വസ്ത്രം നിക്ഷേപിക്കാനും അവസരമുണ്ട്.

സ്കൂളിൽ ചട്ടികളിൽ പച്ചക്കറി തൈ നടീലും തുടങ്ങി. സ്കൂൾ മട്ടുപ്പാവിൽ യൂണിവേഴ്സിറ്റി ലയൺസ് ലിയോ ക്ലബ്ബുമായി സഹകരിച്ചാണ് പച്ചക്കറിത്തോട്ടം പദ്ധതി. ഗൈഡ്സ് ക്യാപ്റ്റൻ കെ.ടി.ശ്വേതാ അരവിന്ദ്, റോവേഴ്സ് ലീഡർ കെ.അർജുൻ എന്നിവരുടെ നേതൃത്വത്തിൽ 54 വിദ്യാർഥികളാണ് പരിപാടികൾ പങ്കെടുത്തത്. ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫിസർ പി.ബിജു, പി.രാജ്മോഹൻ, സി.വി.അരവിന്ദ്, ലൈഫ് സ്കിൽ ട്രെയ്നർ അബ്ദുൽ ജബ്ബാർ, ഫാബ്രിക് പെയ്ന്റ് ശിൽപശാല വിദഗ്ധൻ പ്രദീപൻ, എയ്റോബിക്സ് ട്രെയ്നർ സാജിദ്, പതഞ്ജലി യോഗാ ട്രെയ്നർ ബാബുരാജ്, എം.പി.ഉഷ, അബ്ദുൽ റഷീദ്, ഹസീബ, രഞ്ജിത്ത്, ജയന്തി, സി.ഇ.ദീപക്, ആർ.പി.ബിന്ദു എന്നിവർ പങ്കെടുത്തു.

English Summary:

Student-led environmental initiative combines mountaineering and cleanliness. Chelembra NNM Higher Secondary School students cleaned Pokkunnu hill, highlighting community service and environmental responsibility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com