ADVERTISEMENT

കൊണ്ടോട്ടി ∙ മുണ്ടക്കുളം ജാമിഅ ജലാലിയ്യയിൽ ഇന്റർനാഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തഫ്സീറുൽ ഖുർആൻ (ഇരിതാഖ്) സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിന് ഉജ്വല സമാപനം. സെമിനാർ ഇരിതാഖ് സെക്രട്ടറി ജനറൽ ഡോ.മൂസൽ ഖാസിം തങ്ങൾ ഉദ്ഘാടനം ചെയ്തു. അൽ അസ്ഹർ യൂണിവേഴ്സിറ്റി മുൻ മേധാവി ഡോ.ഷെയ്ഖ് ഇബ്രാഹിം സലാഹ് ഹുദ്ഹുദ്, മുഫ്തി ഹസ്രത്ത് ളിയാഉദ്ദീൻ നഖ്ശബന്ദി, അൽ ഹാഫിള് അഹ്മദ് സാലിഹ്, ഷുഹൈബുൽ ഹൈത്തമി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, പ്രഫ.എൻ.എ.എം.അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.

  ഇരിതാഖ് ഉലമാ കൗൺസിലിൽ ദേശീയ, രാജ്യാന്തര പ്രതിനിധികൾ പങ്കെടുത്തു. 20 അംഗ ഉലമ കൗൺസിലിനു രൂപം നൽകി. ഗവേണിങ് ബോഡി മീറ്റ് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു .സമാപന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂസൽ ഖാസിം തങ്ങൾ അധ്യക്ഷത വഹിച്ചു.

ഉലമ കൗൺസിൽ പ്രഖ്യാപനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഡോ.അബ്ദുറഹ്മാൻ ഫൈസി അരിപ്ര, മോയിൻകുട്ടി, ഇബ്രാഹിം ഹൈത്തമി എടപ്പാൾ, ടി.എച്ച്.ദാരിമി, മുബശിർ തങ്ങൾ ജമലുല്ലൈലി, കെ.പി.ബാപ്പു ഹാജി, എ.കെ.അലവി കുട്ടി ഹാജി, ഒ.പി.അശ്റഫ് കുറ്റിക്കടവ്, ഷബീർ പുതുക്കുടി, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, സൈദ് അൻവർ മുതുവല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

IRITAQ's international conference concluded successfully. The event, held at Mundakulam Jamia Jalaliyya, Kondotty, featured prominent speakers and the formation of a 20-member Ulama Council.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com